കോനയ്ക്ക് 10 ദിവസംകൊണ്ട് ബുക്കിംഗ് 120 യൂണിറ്റ്; ഹ്യുണ്ടായ് പ്രതീക്ഷിച്ചതിലും വലിയ വരവേല്‍പ്


ഹ്യുണ്ടായ് കോനയ്ക്ക് ഇന്ത്യയില്‍ ഉജ്വല വരവേല്‍പ്. വെറും 10 ദിവസത്തിനകം 120 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്. ഹ്യുണ്ടായ് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ഇത്. 25.30 ലക്ഷം രൂപയാണ് ഇന്ത്യന്‍ വെര്‍ഷന്‍ കോനയ്ക്കുള്ളത്.

വൈദ്യുത വാഹനം കാണാനും അടുത്തറിയാനും നിരവധി ഉപഭോക്താക്കള്‍ എത്തുന്നുണ്ടെന്ന് ഹ്യുണ്ടായ് കമ്പനി പറയുന്നു. ഇന്ത്യയ്ക്ക് പുറമെ കാനഡ, യുഎസ്, യൂറോപ്പ്, റഷ്യ, കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ കോന വില്‍പനയുണ്ട്.

136 ബിഎച്ച്പിയോളം കരുത്താണ് കോനയുടെ മോട്ടോറിനുള്ളത്. ഒറ്റച്ചാര്‍ജ്ജില്‍ 452 കിലോമീറ്റര്‍ ഓടാന്‍ പ്രാപ്തിയുണ്ട്. 50 കിലോവാട്ട് ചാര്‍ജ്ജര്‍ ഉപയോഗിച്ചാല്‍ 57 മിനുട്ട് കൊണ്ട് 80 ശതമാനം ചാര്‍ജ്ജും ചെയ്യാം. കിലോമീറ്റര്‍ പരിധിയില്ലാതെ മൂന്ന് വര്‍ഷം വാറണ്ടിയാണ് കാറിന്. എട്ടുവര്‍ഷത്തെ ബാറ്ററി പാക്ക് വാറണ്ടിയുമുണ്ട്.

Also Read: ആള്‍ക്കൂട്ടം കൊണ്ട് വിജയം നേടാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി; പൊസിറ്റീവായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ നേതൃത്വത്തിലേക്ക് എത്തണം

DONT MISS
Top