ആകാശ ഗംഗ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്; പ്രതീക്ഷയോടെ പ്രേക്ഷകര്‍

മലയാളത്തില്‍ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭയപ്പെടുത്തിയ ചിത്രം എന്ന് പൊതുവെ അഭിപ്രായമുള്ള ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു.

പഴയ ആകാശ ഗംഗയുടെ ചില ബന്ധങ്ങളും ടീസറില്‍ കാണാനുണ്ട്. ഒന്നുരണ്ട് ഷോട്ടുകളില്‍ പ്രേതത്തെ വ്യക്തമായി കാണിക്കുന്നത് ടീസറിന് ഗുണമായോ എന്ന് കണ്ടുതന്നെ മനസിലാക്കേണ്ടതാണ്. വമ്പന്‍ വിജയമായ ആദ്യ ആകാശഗംഗയുടെ രണ്ടാം ഭാഗം ആയതുകൊണ്ടുതന്ന വലിയ പ്രതീക്ഷ ചിത്രം നല്‍കുന്നുണ്ട്. ഹോറര്‍ ജോണറിലേക്കുള്ള വിനയന്റെ തിരിച്ചുവരവാകും ചിത്രം.

ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. പഴയ ആകാശ ഗംഗയും ഇതേ ബാനറില്‍ വിനയനാണ് നിര്‍മിച്ചത്. ബിജിബാലും ബേണി ഇഗ്നേഷ്യസും ചേര്‍ന്നാണ് സംഗീതം. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസര്‍ താഴെ കാണാം.

Also Read: ഹൃദയം കീഴടക്കിയ അത്ഭുത പ്രതിഭ; യുവരാജിന്റെ കരിയര്‍ വിസ്മയങ്ങള്‍ പറയുന്ന വീഡിയോ തരംഗമാകുന്നു

DONT MISS
Top