‘നിനക്കായ് ഞാന്‍..’, മാര്‍ഗ്ഗംകളിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്ന മാര്‍ഗ്ഗംകളിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ബിബിന്‍ ജോര്‍ജ് നന്നായി സ്‌ക്രിപ്റ്റ് എഴുതും അഭിനയിക്കും എന്നൊക്കെ നമ്മക്കെല്ലാര്‍ക്കും അറിയാം. പക്ഷെ  നന്നായി പാടും എന്നുകൂടിയാണ് പുതിയ ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് വ്യക്തമാകുന്നത്.  ബിബിനാണ് ‘നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

96 ലൂടെ പ്രേക്ഷകര്‍ ഏറ്റടുത്ത ഗൗരി കിഷനും ബിബിന്‍ ജോര്‍ജുമുള്ള പ്രണയ ഗാനമാണ് പുറത്തിറങ്ങിയത്. ഒരു കാലത്ത് മഹാരാജാസില്‍ അബിന്‍രാജ് എന്ന സഹപാഠി എഴുതി കുട്ടികള്‍ പാടി നടന്ന ഗാനമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. പാട്ടിനു സംഗീതം നല്‍കിയത് ഗോപി സുന്ദറാണ്.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ഗ്ഗംകളി’യില്‍ നമിത പ്രമോദാണ് നായിക. കോമഡിയും പ്രണയവും ഒത്തു ചേര്‍ന്ന് എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

DONT MISS
Top