നന്തിലത്ത് ജിമാര്‍ട്ടിന്റെ 35-ാംമത് ഷോറൂം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോടിന് പുതിയ അനുഭവമായി നന്തിലത്ത് ജിമാര്‍ട്ടിന്റെ 35-ാംമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ആന്റ് ഹോം അപ്ലയന്‍സസ് സെന്ററാണ് നന്തിലത്ത് ജിമാര്‍ട്ട് നടക്കാവില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ തന്നെ സമ്മാന പെരുമഴയയായിരുന്നു പുതിയ ഷോറൂമില്‍ ഒരുക്കിയിരുന്നത്. കോഴിക്കോട് എംഎല്‍എ എ പ്രദീപ് കുമാറും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സംയുക്തമായാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ബേബി ദക്ഷ ഗൗരി സുജിത്ത്, മാസ്റ്റര്‍ ദ്രുവ് ദേവ് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി. ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ആദ്യ വില്‍പ്പന നിര്‍വഹിച്ചത്.

പേരിനും പെരുമക്കുമൊത്ത ഉപഹാരം കൂടി കോഴിക്കോടിന് ഗോപൂ നന്തിലത്ത് നല്‍കുന്നുണ്ട്. പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങള്‍ക്കും ഉദ്ഘാടന ഓഫറുകള്‍ക്കും പുറമേ കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകളും എക്സറ്റന്റഡ് വാറന്റികളും ഡിഫ്റ്റുകളും പുതിയ ഷോറൂമില്‍ നിന്ന് സ്വന്തമാക്കാം. പലിശ രഹിതമായ കുറഞ്ഞ തവണ വ്യവസ്ഥയില്‍ ഇഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്യാനുള്ള സൗകര്യവും ഗോപൂ നന്തിലത്തില്‍ ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് നല്‍കിയ സ്‌നേഹം തിരിച്ചുനല്‍കുകയാണെന്ന് താനെന്ന് ഗോപൂ നന്തിലത്ത് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ 50 ഷോറൂമുകളുടെ ശൃഖലയായി വികസിപ്പിക്കുമെന്നും ഗോപൂ നന്തിലത്ത് പറഞ്ഞു. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഷോറൂമിലേക്ക് ആദ്യ ദിനത്തില്‍ തന്നെ നഗരമൊന്നാകെ ഇരച്ചെത്തിയിരുന്നു.

DONT MISS
Top