യെസ് ബാങ്കിന്റെ ഓഹരിവിലയിടിവ് 78 ശതമാനം; പ്രതിസന്ധിയില്‍ നിക്ഷേപകര്‍

കഴിഞ്ഞ ഓഗസ്റ്റ് മുതലുള്ള യെസ് ബാങ്കിന്റെ ഓഹരിവിലയിടിവ് 78 ശതമാനം. ഇതോടെ നിരവധി നിക്ഷേപകര്‍ പ്രതിസന്ധിയിലായി. ഓഹരിവിപണിവില കൂടതല്‍ താഴേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാത്രം ബാങ്കിന്റെ ഓഹരി 20 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ റാണാ കപൂറിന് ഏകദേശം 7000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 1.4 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 377 മില്യണ്‍ ഡോളറായി കുറഞ്ഞു.

കിട്ടാക്കടം കൂടിയതാണ് ബാങ്കിന്റെ ഓഹരിയെ ബാധിച്ചത്. 2004ലാണ് റാണ കപൂര്‍ ബാങ്ക് സ്ഥാപിക്കുന്നത്. പിന്നീടുള്ള ബാങ്കിന്റെ വളര്‍ച്ച ഏവരേയും അസൂയപ്പെടുത്തുന്നതായിരുന്നു. 15 വര്‍ഷംകൊണ്ട് രാജ്യത്തെ സ്വകാര്യ മേഖലയിലെ വലിപ്പത്തില്‍ നാലാമതായി ബാങ്ക് വളര്‍ന്നു.

Also Read: ‘തുന്നലുകള്‍ ഭ്രാന്തമായി വേദനിപ്പിക്കുന്നു’; പ്രസവ ശേഷമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ച് സമീറ റെഡ്ഡി

DONT MISS
Top