ജിയോ അടുത്തവര്‍ഷം ഓഹരിവിപണയില്‍ ലിസ്റ്റ് ചെയ്‌തേക്കും; കണ്ണുംനട്ട് നിക്ഷേപകര്‍

ജിയോ സിം

ജിയോ സ്‌റ്റോക്മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. അടുത്തവര്‍ഷം പകുതിയോടെയാണ് ജിയോ ഓഹരിവിപണിയില്‍ എത്തുക. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ലാഭം നേടിയ ഒരേയൊരു ടെലക്കോം കമ്പനിയാണ് ജിയോ. ഇങ്ങനെ തുടര്‍ച്ചയായി ലാഭം നേടാന്‍ കമ്പനിക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ നിക്ഷേപകരും ആകാംക്ഷയോടെയാണ് ഐപിഒ കാത്തിരിക്കുന്നത്.

ജിയോയെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി ടെലക്കോം കമ്പനികള്‍ക്കെല്ലാംകൂടി എട്ട് ലക്ഷം കോടി കടമാണ് എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ജിയോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 9838.91 കോടി വരുമാനമുണ്ടാക്കി.

എയര്‍ടെലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടി രൂപയായി. വോഡഫോണ്‍ ഐഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടി രൂപയുമായി. ജിയോയുടെ വരിക്കാര്‍ 31.5 കോടിയും എയര്‍ടെലിന് 32.2 കോടിയുമാണുള്ളത്. ഒന്നാമത് നില്‍ക്കുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് 39.3 കോടി വരിക്കാരുണ്ട്.

ജിയോ എത്തിയതിന് ശേഷം കേവലം ഒന്നരക്കൊല്ലംകൊണ്ട് കമ്പനി ലാഭത്തിലായിരുന്നു. ഇനി ബ്രോഡ്ബാന്റും കമ്പനി അവതരിപ്പിക്കുകയാണ്. ഇതോടെ കനത്ത വെല്ലുവിളികള്‍ പല കമ്പനികളും നേരിടാനാരംഭിക്കും. താരിഫ് യുദ്ധം തന്നെയാകും ബ്രോഡ്ബാന്റിന്റെ കാര്യത്തിലും ജിയോയുടെ പദ്ധതി. ഇതെല്ലാം ഓഹരി വിപണിയില്‍ ജിയോയ്ക്ക് നേട്ടമാകും.

Also Read: യുവാക്കള്‍ക്കായി ധോണി വാശി പിടിച്ചു, ധോണിയേയും അങ്ങനെതന്നെ പരിഗണിക്കണം: ഗൗതം ഗംഭീര്‍

DONT MISS
Top