34 വര്‍ഷത്തിന് ശേഷം ടോപ്ഗണ്‍ രണ്ടാം ഭാഗം വരുന്നു; അന്നും ഇന്നും ഹോളിവുഡിന്റെ ഒരേയൊരു ടോം ക്രൂസ്

ടോം ക്രൂസ് നായകനാകുന്ന ടോപ് ഗണ്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു. 34 വര്‍ഷത്തിന് മുമ്പ് പുറത്തിറങ്ങിയ ടോപ് ഗണ്‍ എന്ന ചിത്രം ടോമിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ഇതേ ചിത്രത്തിന്റെ രണ്ടാം ഭാഗം മൂന്നരപ്പതിറ്റാണ്ടിന് ശേഷം പുറത്തിറങ്ങുമ്പോഴും ഇതേ നായകന്‍ എന്നത് ആവര്‍ത്തിക്കാന്‍ സാധ്യതില്ലാത്ത ഒരു പ്രത്യേകതയാണ്.

ടോപ് ഗണ്‍ സ്‌കൂളിലെ ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ ആയി ടോം ക്രൂസ് എത്തുന്നതാണ് കഥയുടെ തുടക്കം. ആദ്യ ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ സുഹൃത്തായിരുന്ന ഗൂസിന്റെ മകന പൈലറ്റാക്കാന്‍ ടോം ശ്രമിക്കുന്നതാണ് കഥാഭാഗം.

ജോസഫ് കൊസിന്‍സ്‌കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാന്‍സ് സിമ്മറിന്റെയും ഹാരോള്‍ഡ് ഫാള്‍ടെര്‍മെയറുടേയും സംഗീതത്തില്‍ ഒരു വിസ്മയം തന്നെയാകും ചിത്രം എന്ന് ഉറപ്പ്. അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: തോര്‍ നാലാം ഭാഗം വരുന്നു; റാഗ്നറോക്ക് സംവിധായകനില്‍ വിശ്വസിച്ച് മാര്‍വെല്‍

DONT MISS
Top