യുവാക്കള്‍ക്കായി ധോണി വാശി പിടിച്ചു, ധോണിയേയും അങ്ങനെതന്നെ പരിഗണിക്കണം: ഗൗതം ഗംഭീര്‍

യുവാക്കളെ ടീമില്‍ നിര്‍ത്താന്‍ ധോണി വാശിപിടിച്ചതുപോലെ ധോണിയേയും പരിഗണിക്കണം എന്ന് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. ധോണി ഭാവി താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു. ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും അങ്ങനെവേണമെന്നും ഗംഭീര്‍ പറഞ്ഞു.

ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ഭാവിയിലേക്ക് നോക്കി അദ്ദേഹം തീരുമാനങ്ങളെടുത്തു. ഓസ്‌ട്രേലിയയില്‍വെച്ച് ഒരിക്കല്‍ സച്ചിനും സേവാഗിനും തനിക്കും ഒരുമിച്ച് സിബി ടൂര്‍ണമെന്റില്‍ അവസരം നല്‍കാന്‍ സാധിക്കില്ല എന്ന് ധോണി പറഞ്ഞത് ഓര്‍ക്കുന്നു. ഗ്രൗണ്ട് വലുതാണ് എന്നതായിരുന്നു കാരണം. ഗംഭീര്‍ പറഞ്ഞു.

യുവതാരങ്ങള്‍ക്ക് ആവശ്യത്തിന് അവസരം ഉറപ്പാക്കണം. അല്ലെങ്കില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ അവര്‍ക്ക് പിന്നീട് കഴിയില്ല. അടുത്ത ലോകകപ്പ് മുന്‍നിര്‍ത്തി മികച്ച വിക്കറ്റ് കീപ്പറെ ഇങ്ങനെ കണ്ടെത്തണമെന്നും ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഫൈനലിന്റെ വിജയശില്‍പി കൂട്ടിച്ചേര്‍ത്തു.

Also Read: ‘തുന്നലുകള്‍ ഭ്രാന്തമായി വേദനിപ്പിക്കുന്നു’; പ്രസവ ശേഷമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ച് സമീറ റെഡ്ഡി

DONT MISS
Top