‘തുന്നലുകള്‍ ഭ്രാന്തമായി വേദനിപ്പിക്കുന്നു’; പ്രസവ ശേഷമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ച് സമീറ റെഡ്ഡി

താന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് സമീറ റെഡ്ഡി ആരാധകരോടായി പങ്കുവെച്ചത്. ഇപ്പോള്‍ പ്രസവത്തിന് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇംപെര്‍ഫെക്ടലി പെര്‍ഫെറ്റ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രസവത്തിന് ശേഷമുള്ള കാര്യങ്ങളും താന്‍ പങ്കുവയ്ക്കും എന്ന് പ്രസവത്തിന് മുന്‍പ് തന്നെ സമീറ വ്യക്തമാക്കിയിരുന്നു. അത് മറക്കാതെ വാക്കു പാലിച്ചിരിക്കുകയാണ് അവര്‍.

also read: സുപ്രിംകോടതി വിധി മലയാള ഭാഷയിലും പ്രസീദ്ധീകരിക്കണം; ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

സിസേറിയനായതില്‍ വളരെ ബുദ്ധിമുട്ടിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകള്‍ ഭ്രാന്തമായി വേദനിപ്പിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായ മുലയൂട്ടലും ശരീരത്തെ ക്ഷീണിപ്പിക്കും. പ്രസവം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. ഒരു മകളെ കിട്ടിതതിന്റെ ത്രില്ലിലാണ്. എന്നാല്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നുമാണ് സമീറ പറഞ്ഞിരിക്കുന്നത്.

also read: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാംറാങ്ക്കാരനായി എസ്എഫ്‌ഐ ഗുണ്ട എത്തിയിട്ടും ഒന്നും സംഭവിക്കാത്ത പോലെയാണ് സര്‍ക്കാരിന്റെ ഇരുപ്പ്: ചെന്നിത്തല

ഗര്‍ഭകാലം അതിമനോഹരമായാണ് സമീറ ആസ്വദിച്ചത്. നിറവയര്‍ കാണിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഒന്‍പതാം മാസത്തില്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടും താരം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

also read: യൂണിവേഴ്‌സിറ്റി കോളെജ് വിഷയം; പിഎസ്‌സി ചെയര്‍മാനെയും വൈസ്ചാന്‍സലറെയും ഗവര്‍ണര്‍ വിളിപ്പിച്ചു

DONT MISS
Top