സമൂഹത്തിന്റെ മനോവൈകൃതം; നഗ്ന രംഗങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് നടന്മാരുടെ പേര് ചേര്‍ക്കുന്നില്ല: രാധിക ആപ്‌തെ

ബ്രിട്ടീഷ് അമേരിക്കന്‍ സിനിമയായ ‘ദി വെഡിങ് ഗസ്റ്റിലെ’ നഗ്‌ന രംഗം ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രാധിക ആപ്‌തെ. നഗ്ന രംഗങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് അതില്‍ പുരുഷന്മാരുടെ പേര് ചേര്‍ക്കാത്തത് എന്നാണ് രാധിക ചോദിച്ചത്.

ദി വെഡിങ് ഗസ്റ്റില്‍ മനോഹരമായ മറ്റനേകം സീനുകള്‍ ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ആ സീന്‍ മാത്രം ലീക്കായത്. സമൂഹത്തിന്റെ മനോവൈകൃതമാണ് അത് കാട്ടുന്നത്. ലീക്കായ ആ ദൃശ്യത്തില്‍ താനും ദേവ് പട്ടേലും ഉണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അത് തന്റെ പേരില്‍ മാത്രം പ്രചരിക്കുന്നത്. എന്തുകൊണ്ടാണ് ദേവ് പട്ടേലിന്റെ പേരില്‍ അത് പ്രചരിക്കാത്തത് എന്നുമാണ് രാധിക ആപ്‌തെ ചോദിച്ചത്.

also read: പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപണം; ബിഹാറില്‍ ആള്‍ക്കൂട്ടം മൂന്നുപേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യുഎസില്‍ റിലീസായത്. ഈ ചിത്രത്തിലെ നായകന്‍ ദേവ് പട്ടേലിനൊപ്പമുള്ള കിടപ്പറ രംഗമാണ് ചോര്‍ന്നത്. രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രമാണിത്. മൈക്കള്‍ വിന്റര്‍ ബോട്ടമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെയും രാധികയുടെ പേരില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. ‘പാര്‍ച്ചഡ്’ എന്ന ചിത്രത്തില്‍ ആദില്‍ ഹുസൈനുമൊത്തുള്ള രംഗങ്ങളായിരുന്നു പുറത്തെത്തിയത്. ഇതിനെതിരെ അന്ന് ആദില്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഒരുപാട് നല്ല രംഗങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കിടപ്പറ രംഗങ്ങള്‍ മാത്രം പ്രചരിക്കുന്നതെന്ന് ആദില്‍ ചോദിച്ചു. ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

also read: ‘മഴ കൊണ്ടു മാത്രം’ പാടി ചാക്കോച്ചന്‍; പാട്ടിനെക്കുറിച്ച് മോശം അഭിപ്രായമെന്ന് ജോജു; രസകരമായ വീഡിയോ

DONT MISS
Top