സൂപ്പര്‍ ഓവറില്‍ കളി നിശ്ചയിക്കുന്നത് എങ്ങനെ? എല്ലാം തുല്യമായാല്‍ ജയം ആര്‍ക്ക്? ഐസിസിയുടെ നിയമം ഇങ്ങനെ

ഇംഗ്ലണ്ട്-ന്യൂസീലാന്റ് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ നിരവധി വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സൂപ്പര്‍ ഓവറില്‍ ഒരേ റണ്‍ നേടിയിടും ഇംഗ്ലണ്ട് ജേതാക്കളായതും അമ്പയര്‍മാരുടെ പിഴവുമെല്ലാം പലവിധത്തില്‍ കല്ലുകടിയായി. സൂപ്പര്‍ ഓവറിന്റെ നിയമം ആരാധകര്‍ക്ക് അത്ര ദഹിച്ചുമില്ല.

എന്നാല്‍ സൂപ്പര്‍ ഓവറില്‍ ഒരേ റണ്‍ നേടിയതിന് പുറമെ ബൗണ്ടറികളുടെ എണ്ണവും ഒരുപോലെയാണെങ്കിലോ? എല്ലാത്തരത്തിലും ഒരേ കണക്കുകളാണ് ടീമുകള്‍ തമ്മില്‍ ഉള്ളതെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നും ഐസിസിയുടെ നിയമത്തിലുണ്ട്.

ബൗണ്ടറികളുടെ എണ്ണവും തുല്യമായാല്‍ സൂപ്പര്‍ ഓവറിലെ അവസാന പന്തിലെ റണ്‍ നേട്ടമാണ് പരിഗണിക്കുക. ഇത്തരത്തില്‍ കൂടുതല്‍ റണ്‍ അവസാന പന്തില്‍ നേടുന്ന ടീം വിജയിക്കും. എന്നാല്‍ ഒരു ടീം ഒരു ഓവര്‍ ബാറ്റ് ചെയ്തില്ല, ഇറങ്ങിയ രണ്ട് ബാറ്റ്‌സ്മാന്‍മാരും പുറത്താവുകയും ചെയ്താല്‍ അവസാനം നേരിട്ട പന്തില്‍ ലഭിച്ച റണ്‍ പരിഗണിക്കും. ഇങ്ങനെ വിചിത്ര നിയമങ്ങളുടെ ഘോഷയാത്രയും ഐസിസിയുടെ ചട്ടക്കൂടുകളിലുണ്ട്.

Also Read: ‘അവന്‍ ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രം’; ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മനംനൊന്ത് ഓര്‍മ്മനഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ ബിജു സന്ദര്‍ശിച്ചു

DONT MISS
Top