ഒമാനില്‍ ജോലി നഷ്ടമായത് 65,397 പ്രവാസികള്‍ക്ക്; നാട്ടിലേക്ക് കൂട്ടമായി മടക്കം

പ്രതീകാത്മക ചിത്രം

തൊഴില്‍ നഷ്ടമായി ഒമാനില്‍നിന്ന് പ്രവാസികള്‍ മടങ്ങുന്നു. 65,397 പേര്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് മാത്രം തൊഴില്‍ നഷ്ടമായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഈ വിവരം പുറത്തുവിട്ടത്. 2018 മെയ് മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രവാസികളുടെ തൊഴില്‍ നഷ്ടത്തിന് കാരണമായത്. ഈ കാലയളവില്‍ ഒമാനി ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. 18.54 ലക്ഷം പ്രവാസികള്‍ 17.87 ലക്ഷമായി ചുരുങ്ങി.

നിര്‍മാണ മേഖലയില്‍നിന്നാണ് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയത്. ഖനനം, ക്വാറി, ഗ്യാസ്, ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം പ്രവാസികള്‍ക്ക് തിരിച്ചടിയുണ്ടായി. ഇവിടെയെല്ലാം ഒമാനികള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. വലിയ സ്വദേശിവത്കരണമാണ് ഒമാനില്‍ നടപ്പാക്കുന്നത്. 87 തൊഴില്‍ ഇനങ്ങള്‍ക്ക് ഒമാനില്‍ വിസാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

also read: കിയ കാര്‍ണിവലുമായി എത്തുമ്പോള്‍ ടൊയോട്ട നോക്കിനില്‍ക്കില്ല; വരുന്നൂ വെല്‍ഫെയര്‍

DONT MISS
Top