എറണാകുളം അങ്കമാലി അതിരൂപതയില്‍ വീണ്ടും തര്‍ക്കം; ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമതവിഭാഗം വൈദികരുടെ നേതൃത്വത്തില്‍ ഉപവാസസമരം

എറണാകുളം അങ്കമാലി അതിരൂപതയില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമതവിഭാഗം വൈദികരുടെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലകളില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഹൗസില്‍ വിമതവിഭാഗം വൈദികര്‍ക്ക് വേണ്ടി ഫാ. ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

സിറോ മലബാര്‍ സഭാ ചരിത്രത്തിലെ തന്നെ ഒറ്റപ്പെട്ട സംഭവവികാസങ്ങളാണ് എറണാകുളം അങ്കമാലി അതിരൂപതയില്‍ അരങ്ങേറുന്നത്. അതിരൂപത അധ്യക്ഷനെതിരെ വൈദികര്‍ ഒരുമിച്ചതോടെയാണ് സഭയിലെ തര്‍ക്കം പരസ്യ സമരങ്ങളിലേക്ക് നീങ്ങിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലകളില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഹൗസില്‍ വിമതവിഭാഗം വൈദികര്‍ക്ക് വേണ്ടി ഫാ. ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണം, ജോര്‍ജ് ആലഞ്ചേരിയെ സിനഡിന്റെ സ്ഥിര അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണം, സ്ഥിരം സിനഡിലെ മറ്റു ബിഷപ്പുമാര്‍ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിമത വൈദികര്‍ ഉന്നയിക്കുന്നത്. വ്യാജരേഖ കേസില്‍ വൈദികരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തില്‍ നിന്നും എന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിന്മാറണമെന്നും അതിരൂപതയിലെ വിമത വൈദികര്‍ ആവശ്യപ്പെടുന്നു.

കര്‍ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും, സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അതുവരെ ഉപവാസസമരം തുടരുമെന്നും ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന സ്ഥിരം സിനഡ് അധ്യക്ഷ സ്ഥാനത്തു നിന്ന് ആലഞ്ചേരിയെ മാറ്റണം എന്നും വിമത പക്ഷം ആവശ്യപ്പെടുന്നു.

DONT MISS
Top