ഹാഫിസ് സയീദിന്റെ അറസ്റ്റ് പാകിസ്താന്റെ നാടകം; വിമര്‍ശനവുമായി ഇന്ത്യ

ദില്ലി: മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തുവെന്നത് പാകിസ്താന്റെ നാടകമാണെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് പാകിസ്താന് നേരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് എട്ട് തവണ പാകിസ്താന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2001 മുതല്‍ പാക്‌സ്താന്‍ ഈ നാടകം ആവര്‍ത്തിക്കുകയാണ് എന്നുമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

also read: ‘അവന്‍ ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രം’; ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മനംനൊന്ത് ഓര്‍മ്മനഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ ബിജു സന്ദര്‍ശിച്ചു

കുറെ നാളുകളായി ഇതു തന്നെയാണ് നടക്കുന്നത്. അറസ്റ്റ് ചെയ്യുന്നു പിന്നെ വിട്ടയക്കുന്നു. ഹാഫിസ് സയീദിനെ നിയത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് എന്നും രവീഷ് കുമാര്‍ പറഞ്ഞു.

ലാഹോറില്‍ നിന്ന് ഗുജ്‌റാന്‍വാലയിലേക്കുള്ള യാത്രാമധ്യേയാണ് ഹാഫിസ് സയ്യിദ് അറസ്റ്റിലായതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. ഹാഫിസിനെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാഹോറില്‍ നിന്ന് ഗുജ്‌രന്‍വാലിയിലേക്ക് പോകുന്ന വഴി പഞ്ചാബ് കൗണ്ടര്‍ ടെറ്റിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

also read: കോടതി വിധി ഇന്ത്യയുടെ വിജയം; കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയയ്ക്കണമെന്ന് പാക്കിസ്താനോട് ഇന്ത്യ

DONT MISS
Top