ശരവണഭവന്‍ ഹോട്ടലുടമ പി രാജഗോപാല്‍ അന്തരിച്ചു

ചെന്നൈ: കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടലുടമ പി രാജഗോപാല്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച രാജഗോപാലിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ കീഴടങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കീഴടങ്ങാനുള്ള തീയതി നീട്ടി നല്‍കണമെന്ന് ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

Also read:അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

2001ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. രാജഗോപാലിന്റെ ജോലിക്കാരില്‍ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനായാണ് ഇയാള്‍ പ്രിന്‍സ് ശാന്തകുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ജ്യോതിഷിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവിവാഹിതയായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചത്.

1999ല്‍ ജീവജ്യോതി ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാലിനെയും ഭാര്യയേയും രാജഗോപാല്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് 2001ല്‍ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും കൊടൈക്കനാലിലെ വനത്തില്‍ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു.

Also read:യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷം; മുഖ്യപ്രതികളായ എസ്എഫ്‌ഐ നേതാക്കളെ ഇന്ന് തെളിവെടുപ്പിനായി കോളെജിലെത്തിക്കും

പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ശരവണ ഭവന് അമേരിക്ക, യുകെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ ഔലെറ്റുകള്‍ ഉണ്ട്. ഇന്ത്യയില്‍ മാത്രം അവര്‍ക്ക് 25 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.

DONT MISS
Top