കേരള പോലീസിനെക്കുറിച്ചറിയാന്‍ ടാന്‍സാനിയന്‍ പൊലീസ് സംഘം തിരുവനന്തപുരത്ത്

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍മാരുടെ ഒരു സംഘം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. കേരള പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കുന്നതിനും വിവിധ സംരംഭങ്ങളെ പഠനവിധേയമാക്കുന്നതിനുമാണ് സംഘം എത്തിയത്. കേരളത്തിലെ മികച്ച ക്രമസമാധാനപാലനത്തെക്കുറിച്ചും സോഷ്യല്‍ പൊലീസിങ്ങിനെക്കുറിച്ചുമൊക്കെ സംസ്ഥാന പോലീസ് മേധാവി വിശദമാക്കിക്കൊടുത്തു.

also read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെ കൊല്ലം പൊലീസ് റിയാദിലെത്തി അറസ്റ്റ് ചെയ്തു

സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം കേരള പൊലീസിന്റെ നവമാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ സെല്ലും പഠന വിധേയമാക്കി. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളുമായുള്ള ഇടപെടലും സേവനങ്ങളും അവര്‍ പ്രത്യേകം ചോദിച്ച് മനസ്സിലാക്കുകയും 1.2 M ഫോള്ളോവേഴ്‌സുമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന പേജിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.a

also read: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും: അമിത് ഷാ

സീനിയര്‍ അസി: കമ്മീഷണര്‍ എംഗല്‍ബര്‍ട് ഇസ്‌ദോര്‍ കിയോണ്ടോ, സൂപ്രണ്ട് ഓഫ് പൊലീസ് ഹംസ ഖലീഫ ഛിമ്പി, ഇസ്‌പെക്ടര്‍ ഇസ്സ സംലി അസ്സലി, പൊലീസ് കോര്‍പ്പറല്‍മാരായാ മലിമ ജിത്സ കബൊന്റോ, രമധാനി തമിലു നസ്സോറാ എന്നിവരാണ് ടാന്‍സാനിയന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. എഡിജിപിമാരായ ഡോ. ബി സന്ധ്യ, ഡോ. ഷേഖ് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐജി മാരായ ബല്‍റാം കുമാര്‍ ഉപാധ്യായ, എസ് ശ്രീജിത്ത്, കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ്, പി വിജയന്‍ എന്നിവരും ഉണ്ടായിരുന്നു.

also read: ഇന്ത്യയുടെ നയതന്ത്ര വിജയം; അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു

DONT MISS
Top