അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും: അമിത് ഷാ

ദില്ലി: രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാട് കടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് അമിത് ഷ് ഇക്കാര്യം വ്യക്തമാക്കിയത്.

അധികാരത്തില്‍ എത്തിയാല്‍ അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കും എന്നത് ബിജെപിയുടെ പ്രകടന പത്രകയില്‍ ഉള്ളതാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അനധികൃത കുടിയേറ്റക്കാരെ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തുകയും അന്താരാഷ്ട്ര നിയമം ഉപയോഗിച്ച് അവരെ നാടു കടത്തുകയും ചെയ്യും എന്നുമാണ് രാജ്യസഭയില്‍ അമിത് ഷാ പറഞ്ഞത്.

also read: ബൗണ്ടറികളുടെ എണ്ണം തേടുന്നതിനേക്കാള്‍ നല്ലത് മറ്റൊരു സൂപ്പര്‍ ഓവറിന്റെ സാധ്യതകള്‍ തേടുന്നതായിരുന്നു: സച്ചിന്‍

ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലെ 31 നാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഇത് നീട്ടണം എന്നാവശ്യപ്പെട്ട് 25 ലക്ഷം പേര്‍ ഒപ്പിട്ട പരാതി കേന്ദ്രത്തിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ട്.

പട്ടകയില്‍ നിന്നും അര്‍ഹരായ പലരും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അര്‍ഹരല്ലാത്ത പലരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തായും പരാതികള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ പേരുകള്‍ ഉള്‍പ്പെടുത്തതിന് കൂടുതല്‍ സമയം അനുവദിക്കണം എന്ന് സുപ്രിംകോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും എന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.

also read: ഇന്ത്യയുടെ നയതന്ത്ര വിജയം; അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു

DONT MISS
Top