ഭൂമിത്തര്‍ക്കം; ഉത്തര്‍പ്രദേശില്‍ 9 പേര്‍ കൊല്ലപ്പെട്ടു, 20 ഓളം പേര്‍ക്ക് പരുക്കേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലുണ്ടായ വെടിവെയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഭൂമിത്തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. സോന്‍ഭദ്ര ജില്ലയിലാണ് ഭൂമിയുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

also read: ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി; ബീഫും ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സോഷ്യല്‍ മീഡിയ

ഗ്രാമത്തലവനായ ഗദ്യദത്ത വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഭൂമിയുടെ പേരിലാണ് കലാപം ഉടലെടുത്തത്. ഭൂമിയെ ചൊല്ലി നേരത്തെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇന്ന് ഏതാണ് ഒരു മണിക്കൂര്‍ നേരമാണ് വെടിവയ്പ്പ് ഉണ്ടായത്.

സംഭത്തില്‍ മുഖ്യമന്ത്രി യോഗി ആദിയത്യ നാഥ് നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

also read: സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പൊലീസിനെ വിമര്‍ശിച്ചത്: പിഎസ് ശ്രീധരന്‍ പിള്ള

DONT MISS
Top