ഭാര്യയുടെ മാനസിക പീഡനം; ഭര്‍ത്താവിന് കോടതി വിവാഹ മോചനം അനുവദിച്ചു

ദില്ലി: ഭാര്യ മാനസികമായി പീഡിപ്പിച്ചെന്ന ഹര്‍ജിയില്‍ ഭര്‍ത്താവിന് കോടതി വിവാഹ മോചനം അനുവദിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയതായും മാനസികമായി ഭാര്യ പീഡിപ്പിച്ചു എന്നുമാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ഭര്‍ത്താവിന് അമേരിക്കയില്‍ വേറെ ഭാര്യയും കുട്ടിയും ഉണ്ട് മറ്റുള്ളവര്‍ക്ക് അപകീര്‍ത്തിപരമായി സന്ദേശങ്ങല്‍ ഭാര്യ മറ്റുള്ളവര്‍ക്ക് അയിച്ചിരുന്നു. കൂടാതെ ഭര്‍ത്താവിനോട് മാതാപിതാക്കളില്‍ നിന്നും അകന്ന് കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

also read: ഗള്‍ഫ് പരിപാടികളില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തുന്നത് പതിവായിരുന്നു, ഒരുപാട് വേദനിച്ചിട്ടുണ്ട്: നസീര്‍ സംക്രാന്തി

തനിക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാതെ ക്രൂരമായി പെരുമാറിയതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഭാര്യയുടെ ഭാഗത്തുനിന്നും ഇയാള്‍ക്ക് മാനസിക പീഡനം ഉണ്ടായതായി കോടതി നിരീക്ഷിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.

1997 ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ കുട്ടിയുണ്ട്. ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍, ജസ്റ്റിസ് ഹര്‍നരേഷ് സിംഗ് ഗില്‍ എന്നിവരങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

also read: ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; പൊലീസുകാരനെ യുവതി മര്‍ദ്ദിച്ചു (വീഡിയോ)

DONT MISS
Top