യൂണിവേഴ്‌സിറ്റി കോളെജ് വിഷയത്തില്‍ കെഎസ്‌യു പ്രതിഷേധം: സുരക്ഷാ വലയം ഭേദിച്ച് മതില്‍ ചാടി വനിതാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജ് വിഷത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ കെഎസ്‌യു പ്രതിഷേധം. സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതില് ചാടി കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പൊലീസ് ഒരുക്കിയ വലിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. അതിലൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

also read: സൂപ്പര്‍ മേക്കോവറില്‍ പാര്‍വതി; സോഷ്യല്‍മീഡിയ കീഴടക്കി പുതിയ ഫോട്ടോഷൂട്ട് വീഡിയോ

വനിതാ പൊലീസുകാര്‍ ശില്‍പയെ കസ്റ്റഡിയിലെടുത്തു. കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നു. യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്.

also read: ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ്; പരാതി നല്‍കിയ വാര്‍ത്ത വന്നപ്പോള്‍ കോഴിക്കോട് നിന്നുള്ള വീട്ടമ്മയാക്കി

സമരപ്പന്തലില്‍ കോണഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ളവരും ഉണ്ടായിരുന്നു. ഇതിനിടയ്ക്കാണ് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില് ചാടി സുരക്ഷാ ജീവനക്കാരെ എല്ലാം വെട്ടിച്ച് മുദ്രാവാക്യം വിളിച്ച് സെക്രട്ടേറിയറ്റിന് അകത്തെത്തിയത്.
രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പൊലീസും പിടികൂടിയെങ്കിലും അതിലൊരാള്‍ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് മുന്നില്‍ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

DONT MISS
Top