13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മലയാളി റിയാദില്‍ ഇന്റര്‍പോള്‍ പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലയാളി ഇന്റര്‍പോള്‍ പിടിയിലായി. കൊല്ലം സ്വദേശിയാണ് ഇന്റര്‍പോളിന്റെ കസ്റ്റഡിയിലായത്. കൊല്ലം ഓച്ചിറ സ്വദേശിയാണ് പിടിയിലായ സുനില്‍കുമാര്‍ ഭദ്രന്‍.

റിയാദിലെത്തിയ കൊല്ലം പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോക്‌സോ ചുമത്തി നാട്ടിലേക്ക് കൊണ്ടുവരിക. കൊല്ലം ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എം അനില്‍ കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് എന്നിവരും മെറിന്‍ ജോസഫിനൊപ്പം റിയാദില്‍ എത്തിയിരുന്നു.

ഒന്നരവര്‍ഷം ശ്രമിച്ചിട്ടും ഇയാളെ എത്തിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇയാള്‍ പിടിയിലായി. ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതിക്കാരിയിയ പെണ്‍കുട്ടിയ പീഡിപ്പിച്ചത്. 13 വയസ് മാത്രമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.

Also Read: പാകിസ്താന്‍ അണുവായുധ ശേഷി വര്‍ദ്ധിപ്പിക്കുന്നു; അഞ്ചുകൊല്ലംകൊണ്ട് ഇന്ത്യയുടെ ഇരട്ടിയോളം അണുവായുധങ്ങള്‍ നിര്‍മിക്കും

DONT MISS
Top