മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. 40 ഓളം പേര്‍ തകര്‍ന്നു വീണ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. എട്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുതയാണ്. മരിച്ചവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

also read: അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ ഐഐടി ക്യാമ്പസില്‍ ഗോശാല ആരംഭിക്കാന്‍ തീരുമാനം

രാവിലെ 11.40 ഓടെയാണ് നൂറു വര്‍ഷം പഴക്കമുള്ള നാല് നില കെട്ടിടം തകര്‍ന്ന് വീണത്. ഏതാണ്ട് എട്ടോളം കുടുംബങ്ങള്‍ ഈ കെട്ടിടത്തിന് അകത്ത് താമസിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന ഉടന്‍ തന്നെ ദേശീയ പ്രതികര സേന രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് എത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഇടുങ്ങിയ വഴികളായതിനാല്‍ ആംബുലന്‍സും അഗ്നിശമന സേനയുടെ വാഹനങ്ങളും ഏറെ ബുദ്ധമുട്ടിയാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. തകര്‍ന്ന് വീണ കെട്ടടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.

also read: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തേടുന്നു; ശാസ്ത്രി തെറിക്കും

DONT MISS
Top