അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ ഐഐടി ക്യാമ്പസില്‍ ഗോശാല ആരംഭിക്കാന്‍ തീരുമാനം

മുംബൈ: അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി മുംബൈ ഐഐടി ക്യാമ്പസില്‍ ഗോശാല ആരംഭിക്കാന്‍ തീരുമാനമായി. ഉദ്യോഗസ്ഥരും ക്യാമ്പസിലെ പശു പ്രേമികളും ചേര്‍ന്നാണ് ഇത്തരത്തില്‍ ഗോശാല നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
also read: വിക്ഷേപണം മാറ്റിവെച്ചതിന് കാരണം ജിഎസ്എല്വിയിലെ ഇന്ധന ചോര്‍ച്ച; ഈ മാസം വിക്ഷേപണമുണ്ടായേക്കില്ല
കഴിഞ്ഞ വ്യാഴാഴ്ച രണ്ട് കാളകള്‍ തമ്മിലുള്ള പോരിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുംബൈ കോര്‍പ്പറേഷന്റെ കാലി പിടുത്ത സംഘം ക്യമ്പസിന് മുന്നില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇവിടെ താമസക്കാര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് പശുക്കള്‍ക്ക് സംരക്ഷണം ഒരുക്കാനുള്ള തീരുമാനം എടുത്തത്.
also read: സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഐഐടി ക്യാമ്പസിനകത്ത് ഏതാണ്ട് നാല്പതോളം കാലികളാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ഇത്തരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് സംരക്ഷണം ഒരുക്കുക എന്നത് മാത്രമാണ് പശുസ്നേഹികളുടെ ലക്ഷ്യം എന്നും അല്ലാതെ ക്യാമ്പസിനകത്ത് ഗോശാല പദ്ധതി ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
also read: പൊലീസ് സുരക്ഷയില്‍ യൂണിവേഴ്സിറ്റി കോളെജില്‍ ക്ലാസുകള്‍ ആരംഭിക്കും