പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം കേട് വരാതെ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നു

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം കേട് വരാതെ സൂക്ഷിക്കുന്നതിന് വേണ്ട സൗകര്യങ്ങളില്ലാത്തത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. സ്വകാര്യ ആശുപത്രികളുടെ മോര്‍ച്ചറികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് സാധാരണക്കാര്‍ അമിത വാടക നല്‍കേണ്ട അവസ്ഥയിലാണ്. ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് പോലീസ് സര്‍ജന്റെ സേവനം ലഭിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ സംവിധാനം തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് പൊലീസ് സര്‍ജന്റെ സേവനം ലഭിക്കുന്നത്. അപകട മരണങ്ങള്‍, കൊലപാതകം എന്നിവയുണ്ടായാല്‍ മൃതദേഹ പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ ഇവിടെ മാത്രമാണുള്ളത്. എന്നാല്‍ മൃതദേഹം സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യം നിലവില്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഇല്ല. ഇത്തരം മൃതദേഹങ്ങള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറിയിലേക്ക് മാറ്റേണ്ടി വരികയാണ്. മോര്‍ച്ചറിയില്‍ മൃതദേഹം കേട് വരാതെ സൂക്ഷിക്കുന്നതിന് വേണ്ട സൗകര്യങ്ങളില്ലാത്തത് സാധാരണക്കാരെയും ദുരിതത്തിലാക്കുന്നു.

സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് അമിത വാടകയും നല്‍കേണ്ടി വരുന്നു. മോര്‍ച്ചറിയിലെ തകരാറിലായ ഫ്രീസര്‍ സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് പന്ത്രണ്ട് ലക്ഷം രൂപയോളം ചെലവ് വരും. പുതിയ ഫ്രീസര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യു വ്യക്തമാക്കി.

DONT MISS
Top