ക്ഷേത്രത്തിനുള്ളില്‍ മൂന്ന് മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; നരബലിയെന്ന് സൂചന

അനന്ത്പുര്‍: ആന്ധ്രാപ്രദേശിലെ ആനന്ത്പൂരില് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ശിവക്ഷേത്രത്തിലാണ് പൂജാരി ഉള്‍പ്പടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പൂജാരി ശിവരാമി റെഡ്ഡി, സഹോദരി കെ കമലമ്മ, സത്യ ലക്ഷ്മിയമ്മ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്ഷേത്രത്തിനകത്ത് നരബലി നടന്നതായാണ് സംശയിക്കുന്നത്. മൂന്നുപേരെയും കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്രത്തിനകത്ത് രക്തം തളിച്ചിട്ടുമുണ്ട്.
also read: കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രിം കോടതി നാളെ വിധി പ്രസ്താവിക്കും
ഇന്ന് രാവിലെ ക്ഷേത്രത്തില്‍ എത്തിയ വിശ്വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീല് വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിതിവേട്ടക്കാരാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. 15 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഈയടുത്താണ് പുതുക്കി പണിതത്. പണികള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
also read: നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ നല്‍കേണ്ടി വരും: നിതിന്‍ ഗഡ്കരി