“ഞാനൊരു റിലേഷനിലാണ്, അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം, എനിക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം സ്വന്തം ജോലിയും കരിയറും ത്യജിച്ചു”; പ്രണയം തുറന്നുപറഞ്ഞ് അമല പോള്‍

അമല പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ ആടൈ’ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് നടിയിപ്പോള്‍. കഴിഞ്ഞ ദിവസം മുന്‍ ഭര്‍ത്താവ് എ എല്‍ വിജയ് വിവാഹിതനായിരുന്നു. ഒരു അഭിമുഖത്തിനിടെ അദ്ദേഹത്തിന് ആശംസകളുമായി അമല എത്തിയിരുന്നു. ഇപ്പോഴിതാ, ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. അദ്ദേഹം സിനിമയുമായി ബന്ധമില്ലാത്ത വ്യക്തിയാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അമല വ്യക്തമാക്കി. താന്‍ എത്രത്തോളം സിനിമയെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാം. അതുകൊണ്ട് അദ്ദേഹം തനിക്ക് വേണ്ടി ജോലിയും കരിയറും ഉപേക്ഷിച്ചുവെന്നും നടി പറഞ്ഞു.

Also read:മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; 40 പേര്‍ കുടുങ്ങിക്കിടക്കുന്നായി സംശയം

അമല പോളിന്റെ വാക്കുകള്‍

”ഇത് ആര്‍ക്കും അറിയാത്ത കാര്യമാണ്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കുവച്ചത്. അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം’ എന്നാണ്. ഈ സിനിമ ചെയ്യുകയാണെങ്കില്‍ നൂറ് ശതമാനവും അതിന് നല്‍കണം. ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടുപോകുക, മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കരുത്’ എന്നാണ്. എന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഞാന്‍ ഒരു സിനിമയെ നോക്കിക്കാണുന്ന രീതിക്കും അദ്ദേഹത്തോടാണ് കടപ്പെട്ടിരിക്കുന്നത്.

ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ത്ഥ സ്‌നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്‌നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.

Also read:ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല: കേരള സര്‍വകലാശാല

എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇന്‍ഡസ്ട്രിയില്‍ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്.

DONT MISS
Top