നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ നല്‍കേണ്ടി വരും: നിതിന്‍ ഗഡ്കരി

ദില്ലി: നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ കൊടുക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിന്റെ കയ്യില്‍ ആവശ്യമായ തുക ഇല്ലെന്നും അതിനാല്‍ ടോള്‍ സംവിധാനം തുടരും എന്നും ലോക്‌സഭയില്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ 40,000 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതായും അദ്ദേഹം പറഞ്ഞു.

also read: ആന്തൂരില്‍ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത് മനോവിഷമം മൂലമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടോള്‍ പിരിക്കുന്നതിനെക്കുറിച്ച് ലോക്‌സഭയില്‍ ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് നികിന്‍ ഗഡ്കരി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പണം കൊടുക്കാന്‍ ശേഷിയുള്ള മേഖലകളിലാണ് ഇത്തരത്തില്‍ ടോള്‍ പിരിവുകള്‍ നടത്തുന്നത്. ഇതുവഴി ലഭിക്കുന്ന പണം ഉള്‍നാടുകളിലും മലയോര മേഖകളിലും റോഡുകള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത് എന്നും ഗഡ്കരി പറഞ്ഞു.

also read: ശബരിമലയില്‍ മനീതി സംഘം വന്നപ്പോള്‍ പൊലീസ് ഉത്തരവാദിത്വം മറന്നു, ഉദ്യോഗസ്ഥര്‍ നാറണത്ത് ഭ്രാന്തനെ പോലെ പെരുമാറി’ ; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഭൂമി ഏറ്റെടുക്കലാണ് റോഡ് വികസനത്തിന് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതില്‍ ആവശ്യമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണം. പശ്ചിമബംഗാളിലും ബിഹാറിലും ഭൂമി ഏറ്റെടുക്കല്‍ നടപടി സാവധാനമാണ് നടക്കുന്നത് എന്നും ഗഡ്കരി വിമര്‍ശിച്ചു.

also read: യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷം: ഗവര്‍ണര്‍ ഇടപെട്ടു; ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

DONT MISS
Top