“മതിയെടാ ഈ ഷോ, കുറച്ച് മസിലുണ്ടെന്ന് വെച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ?”; വിമര്‍ശകന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മസിലളിയന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. സഹനടനായി സിനിമയില്‍ അരങ്ങേറിയ താരം നായകന്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുകയാണ് താരം. മമ്മൂട്ടിയുടെ മാമാങ്കം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരം കൂടിയാണ് ഉണ്ണി മുകുന്ദന്‍. തന്റെ വര്‍ക്കൗട്ട് വീഡിയോയും സിനിമാ പോസ്റ്ററുകളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളെ ചിലര്‍ വിമര്‍ശിക്കുമ്പോള്‍ ചുട്ടമറുപടി കൊടുക്കാനും താരം മടിക്കാറില്ല.

Also read:എണ്‍പത് പിന്നിട്ട അച്ഛന് ചോറൂണ് നടത്തി മക്കളും കൊച്ചുമക്കളും; അപൂര്‍വ ചോറൂണ് നടന്നത് ആറന്മുള ക്ഷേത്രത്തില്‍

കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിനും അങ്ങനൊരു കമന്റ് എത്തി. മസില് കാണിച്ചുകൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. അതിന് ഒരാള്‍ കമന്റ് ചെയ്തത് ഇങ്ങനെ: ‘മതിയടാ ഈ ഷോ..കുറച്ച് മസിലുണ്ടെന്ന് വെച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? ഫിലിംസില്‍ നിന്റെ മസില്‍ ഷോ കണ്ട് കണ്ട് മടുത്തു…’

Also read:“കുട്ടികളെ, നിങ്ങള്‍ കായിക രംഗത്തേക്ക് വരരുത്, വല്ല പാചകമോ മറ്റോ തെരഞ്ഞെടുക്കൂ”; നിരാശയും അമര്‍ഷവും പ്രകടിപ്പിച്ച് ന്യൂസിലന്‍ഡ് താരം

ഇതിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്: ‘ ബ്രദര്‍, ഞാന്‍ തുറന്നുപറയാം, ഞാന്‍ അങ്ങനെ മസില്‍ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ ചോക്ലേറ്റ് ആണ്. ഞാന്‍ ഇപ്പോള്‍ തന്നെ പറയുന്നു, ദയവ് ചെയ്ത് ടിക്കറ്റ് എടുക്കരുത്.നീ ഈഗോ അടിച്ച് മരിച്ചുപോകും. കാരണം ഈ പടത്തില്‍ കൂടുതലും കോസ്റ്റിയൂം ഉണ്ടാവില്ല. അപ്പോള്‍ ശരി, ചേട്ടന്‍ പറഞ്ഞില്ല, നീ കേട്ടില്ല എന്നൊക്കെ വേണ്ട, ലവ് യൂ..’

DONT MISS
Top