തൃശ്ശൂര്‍ ജില്ലാ ദുരന്തനിവാരണ വിഭാഗവുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് നിലവില്‍ വന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ദുരന്തനിവാരണ വിഭാഗവുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് നിലവില്‍ വന്നു. തൃശ്ശൂര്‍ ജില്ലാ ദുരന്തനിവാരണ ആസൂത്രണ പ്ലാന്‍ വിപുലപ്പെടുത്താനും കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയായി. പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിനു കീഴില്‍ സര്‍ക്കാരിതര സംഘടന സ്ഥാപനങ്ങളുടെ കൂട്ടായ്മക്കുമാണ് ജില്ലയില്‍ തുടക്കമായത്. കേരള സംസ്ഥാന ആന ദുരന്ത നിവാരണ അതോറിറ്റിയായ സ്പിയ്യര്‍ ഇന്ത്യയുമായി ചേര്‍ന്നാണ് ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് ഏകീകൃത സ്വഭാവം കൈ വരേണ്ടതുണ്ടെന്നും മറ്റു സംവിധാനങ്ങളെ കൂടി ഇതില്‍ ഭാഗഭാക്കേകേണ്ടതുണ്ടെന്നും തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എസ്എസ് ഷാനവാസ് എസ് അഭിപ്രായപ്പെട്ടു.

പ്രളയത്തിനു ശേഷം ജില്ലയില്‍ ഓരോ സംഘടനയും വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു. ഇസാഫ്, കിഡ്‌സ് കോട്ടപ്പുറം, ഗ്രാമ ലയ, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍, ജനനീതി, ആക്ട്‌സ് തൃശ്ശൂര്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ കൗണ്‍സില്‍, സൊലേസ് ഫൗണ്ടേഷന്‍ തുടങ്ങി ഇരുപതിലേറെ സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ഡോ.സി റെജില്‍, സ്പിയര്‍ ഇന്ത്യ, സംസ്ഥാന ഓഫീസര്‍ വിജേഷ്, ജില്ലാ പ്രോജക്ട് ഓഫീസര്‍ നൗഷാബ നാസ്, ജില്ലാ ഹസാഡ് അനലിസ്റ്റ് അതുല്യ, എന്നിവര്‍ സംസാരിച്ചു.

DONT MISS
Top