നടന് ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനായി; ചടങ്ങില്‍ താരമായി സികെ വിനീത്, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍

ആന്മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടന് ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനായി. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. നടന്മാരായ സണ്ണി വെയ്ന്‍, പ്രശാന്ത്, സുധി കോപ്പ, അര്ജുന്, വിനയ് ഫോര്‍ട്ട്, ആന്സന് പോള്‍, ഫുട്ബോള്‍ താരം സി കെ വിനീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇരുവരുടെയും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വില്ലന്‍, സ്വഭാവ നടന് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോണ്‍. മമ്മൂട്ടി നായകനായ മധുരരാജയാണ് ജോണ്‍ വേഷമിട്ട ചിത്രങ്ങളില്‍ അവസാനമായി പുറത്തിറങ്ങിയത്.




















