പൊതു ടാപ്പില്‍നിന്നും കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; സ്ത്രീ അടിയേറ്റ് മരിച്ചു

അമരാവതി: പൊതു ടാപ്പില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ സ്ത്രീ അടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പദ്മ എന്ന സ്ത്രീയാണ് സ്റ്റീലുകൊണ്ടുള്ള കുടം കൊണ്ടുള്ള അടിയേറ്റ് മരിച്ചത്.

also read: പ്രതികള്‍ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത് അന്വേഷിക്കും; റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ നിയമന ശുപാര്‍ശ നല്‍കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍

ടാപ്പില്‍ നിന്നും വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെള്ളം ശേഖരിക്കുന്നതിനായി ആളുകള്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ വെള്ളം ശേഖരിക്കാന്‍ വന്ന സ്ത്രീകളില്‍ ക്യൂ തെറ്റിച്ചു. പദ്മയ്ക്ക് വെള്ളം ശേഖരിക്കാനുള്ള ഊഴമായിരുന്നതിനാല്‍ അവര്‍ അതിനെ ചോദ്യം ചെയ്യുകയായിരുന്നു.

വാക്കേറ്റമായിരുന്നു ആദ്യം ഉണ്ടായതെങ്കിലും പിന്നീട് ഇത് കയ്യാങ്കളിയായി മാറി. മറ്റ് സ്തീകള്‍ പദ്മയെ ആക്രമിക്കുകയും തലയ്ക്ക് പരുക്കേറ്റ പദ്മ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read: കേരളത്തില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരുന്നു, മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും എത്തിക്കേണ്ടിവരും: സെന്‍കുമാര്‍

DONT MISS
Top