കെയ്ന്‍, ജീവിതത്തില്‍ മുഴുവന്‍ ഞാന്‍ നിങ്ങളോട് ക്ഷമയാചിച്ചുകൊണ്ടിരിക്കും: ബെന്‍ സ്‌റ്റോക്‌സ്

ന്യൂസീലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനോട് ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ താരം ബെന്‍ സ്റ്റോക്‌സിന്റെ മാപ്പുപറച്ചില്‍. കിവീസ് ക്യാപ്റ്റനില്‍നിന്ന് ലോകകപ്പ് തട്ടിയെടുത്തത് താന്‍ അറിയാതെ ചെയ്ത ഒരു കാര്യമാണ് എന്നതായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ മാപ്പുപറച്ചിലിന് ആധാരം. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റോക്‌സ്.

ഇംഗ്ലണ്ട് ബാറ്റിംഗിന്റെ അവസാന ഓവറില്‍ രണ്ട് രണ്‍ ഓടിയെടുത്ത സ്‌റ്റോക്‌സിന്റെ ബാറ്റില്‍ത്തട്ടി പന്ത് ബൗണ്ടറി കടന്നിരുന്നു. ഈ പന്തില്‍ ആറ് റണ്‍സാണ് ഇംഗ്ലീഷ് പടയ്ക്ക് ലഭിച്ചത്. വിക്കറ്റിലേക്ക് കുതിച്ച പന്തില്‍ സ്റ്റോക്‌സ് മനപൂര്‍വം അല്ലാതെ ബാറ്റ് വെക്കുകയായിരുന്നു. ഈ ആറ് റണ്ണാണ് ന്യൂസീലാന്റിന്റെ സ്‌കോര്‍ പിന്തുടരാനും ഒപ്പമെത്താനും ഇംഗ്ലണ്ടിനെ സഹായിച്ചത്.

ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കും. അറിഞ്ഞുകൊണ്ട് അത്തരത്തിലൊന്ന് ഞാന്‍ ചെയ്തിട്ടില്ല. പന്ത് ബാറ്റിലേക്ക് ആ രീതിയില്‍ വരികയായിരുന്നുവെന്നും സ്റ്റോക്‌സ് പറഞ്ഞു.

എന്നാല്‍ ഓവര്‍ത്രോയില്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍ മാത്രമേ നല്‍കാവൂ എന്ന് നിയമമുണ്ട്. അമ്പയര്‍ ഇത് പാലിച്ച് അഞ്ച് റണ്‍ മാത്രം നല്‍കാതെ ആറ് റണ്‍ നല്‍കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.

Also Read: ധോണിക്ക് വിരമിക്കണമെന്നില്ല, നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയേക്കും

DONT MISS
Top