ചന്ദ്രയാന്‍ രണ്ട് ഈ മാസംതന്നെ വിക്ഷേപിക്കും; പേടകത്തിന് തകരാറുകളില്ല

ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്

ഇന്ത്യയുടെ ചാന്ദ്രയാന്‍ രണ്ട് ഈ മാസംതന്നെ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണത്തിന് പദ്ധതിയിട്ടത്.

ഞായറാഴ്ച്ച പുലര്‍ച്ചെ 6.51ന് ശ്രീഹരിക്കോട്ടയില്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പ് തീരുമാനം മാറ്റുകയായിരുന്നു. എന്നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത് എന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെയില്ല.

വിക്ഷേപണ വാഹനമായ ജിഎസ്എല്‍വിയിലെ തകരാറുകളാണ് വിക്ഷേപണം മാറ്റിവെക്കാന്‍ കാരണമായത് എന്നാണ് ഔദ്യോഗിക വിശദീകരണം. ജിഎസ്എല്‍വിയിലെ തകരാര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയത്. പേടകത്തിന് തകരാറുകള്‍ ഒന്നുംതന്നെയില്ല.

Also Read: ധോണിക്ക് വിരമിക്കണമെന്നില്ല, നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയേക്കും

DONT MISS
Top