നെയ്യാര്‍ ഡാമിന് സമീപത്തെ കുട്ടികളുടെ പാര്‍ക്ക് കാടുകയറി നശിക്കുന്നു; കണ്ണടച്ച് അധികൃതര്‍

നെയ്യാര്‍: നെയ്യാര്‍ ഡാമിന് സമീപത്ത് കുട്ടികള്‍ക്കായി നിര്‍മിച്ച പാര്‍ക്ക് കാട് കയറി നശിക്കുന്നതായി ആരോപണം. പാര്‍ക്കിന്റെ ശോചനീയവസ്ഥ പരിഹരിക്കാനായി നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നെയ്യാറിന്റെ പരിസര പ്രദേശത്തെ കുട്ടികള്‍ക്ക് ഏകആശ്രയമാണ് ഈ പാര്‍ക്ക്. പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി സ്ഥാപിച്ചിരിക്കുന്ന മിക്ക ഉപകരണങ്ങളും നശിച്ച് തുടങ്ങി. പുല്ലുകള്‍ക്കൊപ്പം കാട്ടുചെടികളും വളര്‍ന്ന് പാര്‍ക്ക് കാടുകയറിയ നിലയിലാണ്. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത നിലയില്‍ കിടക്കുന്ന പാര്‍ക്കില്‍ പുല്ലുകള്‍ വളര്‍ന്ന് കാട് പിടിക്കുന്നു. ഇതോടെ പാര്‍ക്കിനായി ചെലവഴിച്ച ലക്ഷങ്ങള്‍ പാഴായ അവസ്ഥയിലാണ്.

also read: മുന്‍ കാമുകനായ നടന്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി; പീഡനം വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്

പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഇരിക്കാനായി ഒരുക്കിയിരിക്കുന്ന ബെഞ്ച് കാട് കയറി കിടക്കുന്നു. പാര്‍ക്കിലേക്കുള്ള വഴികള്‍ പൂര്‍ണ്ണമായും കാട് പിടിച്ച് കിടക്കുന്നത് കാരണം പലരും പാര്‍ക്കിലേക്ക് വരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മിനുക്കിയെടുത്ത കരിങ്കല്ലുകളും നടപ്പാതയില്‍ വിരിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം കാട്ടുവള്ളികള്‍കയറി പ്രവേശിക്കാനാവാത്ത അവസ്ഥയിലാണ്.

also read: യൂണിവേഴ്‌സിറ്റി കോളെജിലെ സംഘര്‍ഷത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ മൂടാന്‍ ആരും കുഴിവെട്ടണ്ട,അവര്‍ക്ക് എസ്എഫ്‌ഐയെ അറിയില്ല: എം സ്വരാജ്

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ ആയിരക്കണക്കിന് കുട്ടികളാണ് ഇതോടെ കളിസ്ഥലം തേടി നഗരത്തിലെത്തേണ്ടി വരുന്നത്. കാട്ടാക്കട താലൂക്കിലെ കള്ളിക്കാടാണ് നെയ്യാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാറിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. എന്നാല്‍ ഈ പാര്‍ക്കിന്റെ ശോചനീയാവസ്ഥ കാലാകാലങ്ങളായി തുടരുകയാണ്. അധികാരികളാകട്ടെ കണ്ടില്ലെന്ന് നടിക്കുകയാണിതെല്ലാം. കോടികള്‍ ടൂറിസത്തിനായി ചിലവഴിക്കുമ്പോളും ഈ പാര്‍ക്കിന് ശാപമോക്ഷമാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top