പച്ചരികൊണ്ട് കഞ്ഞിയുണ്ടാക്കി മുളകുപൊടിയില്‍ കലക്കി കുടിച്ചു, യാചിച്ചാല്‍ ഒന്നോ രണ്ടോ കുബ്ബൂസ് കിട്ടും; കുവൈറ്റില്‍ നിന്നും മലയാളി യുവാവിന്റെ ദുരിതകഥ (വീഡിയോ)

കുവൈറ്റ് സിറ്റി: ജോലി തേടി കുവൈറ്റിലേക്ക് പോയ തിരുവനന്തപുരം സ്വദേശി ഷാജി എന്ന യുവാവിന്റെ ജീവിതമാണ് ദുരിതകഥയായി മാറിയത്. പ്രവാസികള്‍ ആയ പലരും ജീവിതത്തില്‍ വിജയം തേടി തിരികെ വരും. എന്നാല്‍ പുറം രാജ്യങ്ങളില്‍ കിടന്ന് ദുരിതം അനുഭവിക്കുന്നവരും ഉണ്ട്. അത്തരത്തിലൊരു വീഡിയേയാണ് ഇപ്പോള്‍ കുവൈറ്റില്‍ നിന്നും വരുന്നത്. ശമ്പളം ലഭിക്കാതെ കടുത്ത പട്ടിണിയിലാണ് കഴിയുന്നതെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അപേക്ഷിച്ചുകൊണ്ടാണ് വിഡിയോ.

also read: കോണ്‍ഗ്രസുകാരെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ തെരുവുഗുണ്ടയെന്ന് ആക്ഷേപിച്ച് കെ സുധാകരന്‍

യുവാവിന്റെ വാക്കുകള്‍:

കുവൈത്തില്‍ എത്തിയിട്ട് മൂന്ന് വര്‍ഷമായി. ആദ്യത്തെ ഒരു വര്‍ഷം ശമ്പളം 12000 രൂപയായിരുന്നു. ഭക്ഷണമായി നല്‍കിയത് നാലുതക്കാളിക്കയും രണ്ട് സവാളയും പച്ചമുളകുമാണ്. വീട്ടുകാര്‍ വിളിക്കുമ്പോള്‍ ബിരിയാണി കഴിച്ചു, ചോറ് കഴിച്ചു എന്നൊക്കെ പറയും. അവര്‍ക്ക് വിഷമമാകേണ്ടെന്ന് കരുതി. ഒന്നര രണ്ട് വര്‍ഷത്തോളം പിടിച്ചു നിന്നു. അമ്പതിനായിരം രൂപയോളം ചിലവാക്കിയാണ് ഞാനിവിടെ എത്തിയത്. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ശമ്പളം കൂട്ടി. എന്നാല്‍ ഒരു മാസത്തെ ശമ്പളം അഞ്ചോ ആറോ മാസങ്ങള്‍ കൂടുമ്പോഴാണ് തരുന്നത്. വീട്ടില്‍ പോകണമെന്ന് പറ!ഞ്ഞശേഷം ഏഴുമാസമായി ശമ്പളം തന്നിട്ടില്ല.

പത്തിരുപത് ആടുകളുണ്ടായിരുന്നു. അതില്‍ കുറച്ചെണ്ണം ചത്തുപോയി. എന്റെ അറബിയുടെ ബന്ധുക്കള്‍ എന്നെ വന്നു കണ്ടിട്ട് വീട്ടില്‍ വിടാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് അവരെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ല. മിക്കവാറും ഭക്ഷണമൊന്നും കാണില്ല. ഒരു കുപ്പിയില്‍ എടുത്തുകൊണ്ടുവരുന്ന വെള്ളം കൊണ്ടാണ് പല്ലുതേപ്പും കുളിയുമെല്ലാം. ആ കുപ്പി വെള്ളം തന്നെയാണ് കുടിക്കുന്നത്. ആരോടെങ്കിലും യാചിച്ചാല്‍ ഒന്നോ രണ്ടോ കുബൂസ് തരും. അതും കിട്ടാത്ത ദിവസങ്ങളുണ്ട്. കഴിഞ്ഞാഴ്ച്ച ഒരാള്‍ കുറച്ച് പച്ചരിയും മുളകുപൊടിയും. വിശപ്പുകാരണം പച്ചരികൊണ്ട് കഞ്ഞിയുണ്ടാക്കി മുളകുപൊടിയും കലക്കി കുടിച്ചു. ഒന്നു രണ്ട് ദിവസം കുഴപ്പമില്ലായിരുന്നു. എന്നാല്‍ മൂന്നാമത്തെ ദിവസം മുതല്‍ വയറിന് പ്രശ്‌നമായി. സഹിക്കാവുന്നിടത്തോളം സഹിച്ചു, ഇനി വയ്യ. എന്നെ സഹായിക്കണം ഷാജി പറയുന്നു.

DONT MISS
Top