കോട്ടയം മെഡിക്കല്‍ കോളെജ് വളപ്പില്‍ സ്ത്രീയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കോട്ടയം : മെഡിക്കല്‍ കോളെജില്‍ ദുരൂഹസാഹചര്യത്തില്‍ സ്ത്രീയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളെജിന് ഉള്ളിലുള്ള കാന്‍സര്‍ വാര്‍ഡിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

also read: കുടിച്ച് ലക്കുകെട്ട് തമിഴ് നടിമാര്‍; ഇതിനിടയില്‍ കാമുകന്റെ വക ലിപ്‌ലോക്കും; വീഡിയോ വൈറലാകുന്നതിനോടൊപ്പം രൂക്ഷവിമര്‍ശനവും

ഗാന്ധിനഗര്‍ പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. മൃതദേഹത്തിന്റെ അടുത്ത് ഒഴിഞ്ഞ കാര്‍ബോര്‍ഡ് പെട്ടിയും കണ്ടെടുത്തിയിട്ടുണ്ട്. ഈ പെട്ടിയില്‍ കൊണ്ട് വന്ന് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതായിരിക്കാം എന്നാണ് നിഗമനം.

also read: യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷം: പ്രതികള്‍ എകെജി സെന്ററിലോ, സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലോ ഉണ്ടാകുമെന്ന് ചെന്നിത്തല

മെഡിക്കല്‍ കോളെജിലെ കോളെജിലെ ഇന്‍സിനറേറ്ററില്‍ ജോലിചെയ്യുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറ്റ് മെഡിക്കല്‍ കോളെജ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

DONT MISS
Top