ജിയോയ്ക്ക് വരുമാനം വര്‍ദ്ധിച്ചു; മറ്റ് കമ്പനികള്‍ക്കെല്ലാംകൂടി എട്ട് ലക്ഷം കോടി കടം

പ്രതീകാത്മക ചിത്രം

ജിയോ സുനാമിയുടെ തരംഗം അവസാനിക്കുന്നില്ല. ജിയോയെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി ടെലക്കോം കമ്പനികള്‍ക്കെല്ലാംകൂടി എട്ട് ലക്ഷം കോടി കടമാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജിയോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 9838.91 കോടി വരുമാനമുണ്ടാക്കി.

എയര്‍ടെലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടി രൂപയായി. വോഡഫോണ്‍ ഐഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടി രൂപയുമായി. ജിയോയുടെ വരിക്കാര്‍ 31.5 കോടിയും എയര്‍ടെലിന് 32.2 കോടിയുമാണുള്ളത്. ഒന്നാമത് നില്‍ക്കുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് 39.3 കോടി വരിക്കാരുണ്ട്.

ജിയോ എത്തിയതിന് ശേഷം കേവലം ഒന്നരക്കൊല്ലംകൊണ്ട് കമ്പനി ലാഭത്തിലായിരുന്നു. ഇനി ബ്രോഡ്ബാന്റും കമ്പനി അവതരിപ്പിക്കുകയാണ്. ഇതോടെ കനത്ത വെല്ലുവിളികള്‍ പല കമ്പനികളും നേരിടാനാരംഭിക്കും. താരിഫ് യുദ്ധം തന്നെയാകും ബ്രോഡ്ബാന്റിന്റെ കാര്യത്തിലും ജിയോയുടെ പദ്ധതി.

Also Read: ‘രണ്ട് മക്കള്‍ മാത്രം മതി’യെന്ന നിയമം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി; നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയണം

DONT MISS
Top