പ്രസവാവധി എടുത്തവരെ പിരിച്ചുവിടുന്നു? ടെസ്‌ല കമ്പനിക്കെതിരെ ആരോപണം

പ്രസവത്തിനുള്ള അവധിയും രോഗ ബാധിതനാകുമ്പോഴുള്ള അവധിയും എടുക്കുന്നതിന് തൊഴിലാളികളെ പിരിച്ചുവിടുന്നതായി ടെസ്‌ല കമ്പനിക്കെതിരെ ആരോപണം. പ്രസവാവധി എടുത്ത തന്നെ പിരിച്ചുവിട്ടെന്നാരോപിച്ച് ഒരു ജീവനക്കാരി രംഗത്ത് വന്നിരിക്കുകയാണ്.

ഡെവോണ്‍ ബെക്കാറ എന്ന ജീവനക്കാരിയാണ് ടെസ്‌ല അന്യായമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ടെസ്‌ലയില്‍ ജോലിക്ക് പ്രവേശിച്ച ബെക്കാറയ്ക്ക് വൈകാതെ സൂപ്പര്‍ വൈസറായി സ്ഥാനക്കയറ്റം ലഭിച്ചു. ജൂലൈയില്‍ ഗര്‍ഭിണിയായതിനേത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മുതല്‍ അവധി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം തന്നെ പിരിച്ചുവിട്ടതായി അറിയിപ്പ് ലഭിച്ചുവെന്നും ബെക്കാറ പറയുന്നു.

ടെസ്‌ല കമ്പനിക്കതെതിരെ ഏറെ ആരോപണങ്ങള്‍ ഈയിടെയായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വംശീയ വിവേചനവും ലൈംഗിക അതിക്രമവും ഉള്‍പ്പെടെ ആരോപണങ്ങളുടെ പട്ടികയിലുണ്ട്. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും ബെക്കാറയെ പിരിച്ചുവിട്ടത് ജോലി മോശമായതിനേത്തുടര്‍ന്നാണെന്നും കമ്പനി പറയുന്നു.

Also Read: “മരുമോളെ പെരുത്തിഷ്ടം, അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്, ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു”; ശ്യാം പുഷ്‌കരന്റെ അമ്മയുടെ കുറിപ്പ്

DONT MISS
Top