കാസര്‍ഗോഡ് ചിര്‍മ്മഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം അടക്കം മുപ്പത് പവന്‍ മോഷ്ടിച്ചു


കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് പേരാലില്‍ ചിര്‍മ്മഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കണക്കെടുത്തപ്പോള്‍ മുപ്പത് പവനോളം നഷ്ടമായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കാല്‍കിലോ വെള്ളിയാഭരണങ്ങളും, വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണം അടക്കം തിരുവാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്.

also read: സൈബർ ആക്രമണം: ആശ ശരത് ഡിജിപിയ്ക്ക് പരാതി നൽകി

പൊലീസ് അടക്കം സ്ഥലതത്തെത്തി പരിശോധന നടത്തി. കലവറയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. കലവറയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വിലപിടിപ്പുള്ള ആഭരണങ്ങള്‍ക്കൊപ്പം കാലങ്ങള്‍ പഴക്കമുള്ള താളിയോല ഗ്രന്ധവും മോഷണം പോയിട്ടുണ്ട്. ക്ഷേത്ര ഭരണ സമിതി പരാതി നല്‍കിയതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

DONT MISS
Top