ലണ്ടനില്‍ വെച്ച് മരണപ്പെട്ട മകന്റെ ചിത്രങ്ങളും ഓര്‍മകളും പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: ലണ്ടനില്‍ വെച്ച് മരണപ്പെട്ട മകന്റെ ചിത്രങ്ങളും ഓര്‍മകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കഴിഞ്ഞ ആഴ്ച ലണ്ടനില്‍ വെച്ചായിരുന്നു മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി മരണപ്പെട്ടത്.

also read: നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനു അനുമതി തേടി ക്രൈംബ്രാഞ്ച് പീരുമേട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

View this post on Instagram

A post shared by HH Shk Dr Sultan AlQasimi (@hhshkdrsultan) on

ശൈഖ് ഖാലിദിന്റെ കുട്ടിക്കാലം മുതലുള്ള വിവിധ പ്രായത്തിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും ഷാര്‍ജ ഭരണാധിപുറത്തുവിട്ടത്.

ലണ്ടനില്‍ ഫാഷന്‍ ഡിസൈനറായിരുന്ന ശൈഖ് ഖാലിദ് വസ്ത്ര വ്യാപാര രംഗത്ത് ‘ഖാസിമി’ എന്ന ബ്രാന്‍ഡും തുടങ്ങിയിരുന്നു.  കഴിഞ്ഞ  ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രമുഖരടക്കം ആയിരങ്ങള്‍ സംസ്‌കാരചടങ്ങുകളിലും പ്രാര്‍ഥനകളിലും പങ്കെടുത്തു.
വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കിങ് ഫൈസല്‍ പള്ളിയില്‍ വെച്ചാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. പിന്നീട് അല്‍ ജൂബൈലിലായിരുന്നു ഖബറടക്കം.

View this post on Instagram

A post shared by HH Shk Dr Sultan AlQasimi (@hhshkdrsultan) on

also read: മിഥുനത്തിലെ മഴയ്‌ക്കൊപ്പം ആഘോഷമായി കൃഷിയിറക്കി വയനാട് എടത്തന തറവാട്ടിലെ നാട്ടി ഉത്സവം

ഷാര്‍ജ നഗരാസൂത്രണ സമിതി ചെയര്‍മാനായ ശൈഖ് ഖാലിദ് .ഷാര്‍ജ ആതിഥ്യമരുളുന്ന വാസ്തുശില്‍പ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയിരുന്നതും ശൈഖ് ഖാലിദാണ്. ഖാലിദിന്റെ മരണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

img img

sulttt
DONT MISS
Top