മലപ്പുറത്ത് എച്ച് 1 എന്‍ 1 ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് എച്ച്‌ 1 എന്‍ 1 ബാധിച്ച്‌ യുവാവ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗബാധിതനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത് . കഴിഞ്ഞ മാസം 23-നാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

also read: നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനു അനുമതി തേടി ക്രൈംബ്രാഞ്ച് പീരുമേട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

എന്താണ് എച്ച് വണ്‍ എന്‍ വണ്‍ പനി

പന്നിപ്പനി അല്ലെങ്കില്‍ എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സ എന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. ആര്‍ എന്‍ എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

also read: ജ്യോതിരാതിദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം,പനി, ശരീരവേദന, തൊണ്ടവേദന, എന്നിവയാണ് ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കാന്‍ ഇടയുണ്ട്.രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിരേയും മരുന്നുകള്‍ നല്‍കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക. ജലദോഷപ്പനിയുണ്ടെങ്കില്‍ വീട്ടില്‍ വിശ്രമിക്കുക.പോഷകാഹാരങ്ങള്‍ കഴിക്കുക, ചൂടുള്ള പാനീയങ്ങള്‍ കുടിക്കുക. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, മറ്റു ദീര്‍ഘകാല രോഗമുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എന്‍1 പനിയും തടയാന്‍ സഹായിക്കും.

DONT MISS
Top