സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി മുന്‍ ജില്ലാജനറല്‍ സെക്രട്ടറിക്കെതിരെ കേസ്

കൊല്ലം: കൊല്ലത്ത് സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി മുന്‍ ജില്ലാജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഐപിസി 354,376,342, വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആരോപണത്തെ തുടര്‍ന്ന് ഓമനക്കുട്ടനെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

also read: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സിപിഐഎം പ്രവര്‍ത്തകന്റെ ശിക്ഷ ഇളവിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ്

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബിഎസ്എഫില്‍ ജോലി ചെയ്യുന്ന സൈനികന്‍ സ്ഥലം മാറ്റത്തിനായി ബിജെപി ജില്ലാജനറല്‍ സെക്രട്ടറിയായിരുന്ന ഓമനക്കുട്ടനെ സമീപിച്ചിരുന്നു. സ്ഥലംമാറ്റം ശരിയാക്കാമെന്ന് ഉറപ്പുനല്‍കി ഓമനക്കുട്ടന്‍ സൈനികന്റെ ഭാര്യയെ കുണ്ടറയിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ച് ഇയാള്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ ഓമനക്കുട്ടനെതിരെ നടപടിയെടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ലെന്നും സൈനികന്‍ പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഈമെയില്‍വഴി പരാതി നല്‍കിയതോടെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.  അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും നെടുമ്പന ഓമനക്കുട്ടന്‍ പ്രതികരിച്ചു.

also read: വിഐപി പരിവേഷമൊന്നുമില്ലാതെ ‘ആര്‍ട്ടിക്കിള്‍ 15’ കാണാന്‍ തിയേറ്ററിലെത്തി രാഹുല്‍ ഗാന്ധി

DONT MISS
Top