വിഐപി പരിവേഷമൊന്നുമില്ലാതെ ‘ആര്‍ട്ടിക്കിള്‍ 15’ കാണാന്‍ തിയേറ്ററിലെത്തി രാഹുല്‍ ഗാന്ധി

വിവാദങ്ങള്‍ക്കൊടുവിലാണ് ആയുഷ്മാന്‍ ഖുറാന നായകനായ ‘ആര്‍ട്ടിക്കിള്‍ 15’ തിയേറ്ററുകളിലെത്തിയത്. ജാതിയുടെ പേരില്‍ രാജ്യത്ത് നടന്ന കൊലപാതകങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്. ചിത്രം കാണാനായി രാഹുല്‍ഗാന്ധി തിയേറ്ററിലെത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. വി ഐ പി വേഷമോ ജാഡയോ ഇല്ലാതെ സാധാരണക്കാരനായി പോപ്‌കോണും കൊറിച്ച് കൂടെയിരിക്കുന്ന ആള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്ന രാഹുലിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.

Also read:പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല

ന്യൂഡല്‍ഹിയിലെ ഒരു തിയേറ്ററിലാണ് വിഐപി പരിവേഷമൊന്നുമില്ലാതെ രാഹുല്‍ഗാന്ധി സിനിമ കാണാനെത്തിയത്. സിനിമ കാണാനെത്തിയവരില്‍ ആരോയാണ് വീഡിയോ പകര്‍ത്തിയത്.

Also read:എട്ട് മാസം ഗര്‍ഭിണിയായ യുവതി കുത്തേറ്റ് മരിച്ചു; മരണത്തിന് തൊട്ടുമുന്‍പ് കുഞ്ഞിന് ജന്മം നല്‍കി

അനുഭവ് സിന്‍ഹയാണ് ‘ആര്‍ട്ടിക്കിള്‍ 15’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014 ല്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

DONT MISS
Top