ആര്‍ദ്രം പദ്ധതി; ആരോഗ്യ മേഖലയില്‍ 1000 പുതിയ തസ്തികകള്‍

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും 2 അസിസ്റ്റന്റ് സര്‍ജന്‍, 2 സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് 400 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ഈ തസ്തികകളില്‍ എത്രയും വേഗം നിയമനം നടത്തി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കും.

also read: ഏഴാം തവണയും ട്യൂമറിന്റെ പിടിയിമര്‍ന്ന് സീരിയല്‍ താരം ശരണ്യ; അമ്മയോടൊപ്പം വാടകവീട്ടില്‍ ഒറ്റയ്ക്ക് പൊരുതി ഈ 27 വയസ്സുകാരി

ആര്‍ദ്രം മിഷന്‍ പ്രഖ്യാപിക്കപ്പെട്ട ഉടനെ ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇതിനായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ആദ്യഘട്ടമായാണ് 1,000 തസ്തികകള്‍ സൃഷ്ടിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

also read: രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു, ചിട്ടിതട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ല: ജാമ്യത്തിലിറങ്ങിയ മഞ്ജു

DONT MISS
Top