മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്; അമ്മ കുറ്റസമ്മതം നടത്തി

തിരുവനന്തപുരം: നെടുമങ്ങാട് പത്താംക്ലാസുകാരിയെ  കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും കാമുകനും എതിരെ കൊലക്കുറ്റം ചുമത്തി. ഇരുവരെയും പൊലീസ് റിമാന്‍ഡ് ചെയ്തു. ലൈംഗികാതിക്രമം നടന്നോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയക്കും.

also read: “എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തതിന് തുടക്കം കുറിക്കുന്നു”; വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എ എല്‍ വിജയ്

മകളുടേത് ആത്മഹത്യയാണെന്നായിരുന്നു അമ്മയായ മഞ്ജുഷ ആദ്യം പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ കൊലപാതകമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിലെ സൂചന. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് മഞ്ജുഷ സമ്മതിക്കുകയായിരുന്നു. കാമുകനായ അനീഷിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം.

also read: തെറ്റ് ചെയ്താല്‍ കര്‍ശന നടപടി എടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി

മകളുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകമെന്നും മൊഴിയിലുണ്ട്. ഈ മാസം പത്താം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

also read: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ സംസ്ഥാനത്തെമ്പാടും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങുന്നു

പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയക്കാന്‍ പോലീസ് തീരുമാനിച്ചു. മഞ്ജുഷയെയും അശോകനെയും കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മരിച്ചെന്നും പൊട്ടക്കിണറ്റില്‍ തള്ളിയെന്നുമുള്ള വിവരം ലഭിച്ചത്. നെടുമങ്ങാട് കരിപ്പൂര്‍ ആര്‍സി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

also read: അഹാനയാകും ഇനി സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുകയെന്ന് മാലാ പാര്‍വതിയുടെ കുറിപ്പ്; കണ്ണീരോടെയാണ് താനിത് വായിച്ചതെന്ന് അഹാന

DONT MISS
Top