പ്രഥമ സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കൊമ്മാട്ടിലിന്; ജോഷി കുര്യന് പ്രത്യേക ജൂറി പരാമര്‍ശം

റിപ്പോര്‍ട്ടര്‍ ടീവിയുടെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന സനില്‍ ഫിലിപ്പിന്റെ സ്മരണക്കായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന തുടങ്ങിയ സിനില്‍ ഫിലിപ്പ് ഫൗണ്ടേഷന്റെ പ്രഥമ മാധ്യമ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. സിനില്‍ ഫിലിപ്പ് ഫൗണ്ടേഷന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജൂറി ചെയര്‍മാന്‍ സക്കറിയയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മനോരമ ന്യൂസ് ടിവിയിലെ വൈശാഖ് കൊമ്മാട്ടിലാണ് പുരസ്‌കാര ജേതാവ്. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് വൈശാഖിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യന്‍ പ്രത്യേക ജൂറി പരമാര്‍ശത്തിന് അര്‍ഹനായി.

കേരളത്തിന്റെ ഉള്ളിലുറങ്ങിക്കിടങ്ങുന്ന ജാതിബോധത്തെ പുറത്തേക്ക് വലിച്ചിട്ട കെവിന്‍ കൊലക്കേസ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമമാണ് വൈശാഖിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയിലെ തന്നെ പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുമ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് മടിയില്ലാത്ത ഹീനമനസുകള്‍ക്ക് ഉടമകള്‍കൂടിയാണ് നമ്മളെന്ന് വ്യക്തമാക്കിയ വാര്‍ത്താ പരമ്പരക്കാണ് ജോഷി കുര്യന് പ്രത്യേക ജൂറി പരാമര്‍ശം.

25000 രൂപയും മൊമന്റോയുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. പതിനായിരം രൂപയും മൊമന്റോയുമാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചയാള്‍ക്ക് സമ്മാനിക്കുന്നത്. എഴുത്തുകാരന്‍ സക്കറിയ, മാധ്യമപ്രവര്‍ത്തകന്‍ സിഎല്‍ തോമസ്, ചലചിത്ര പ്രവര്‍ത്തക ബീനാ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 29ന് കോട്ടയത്ത് നടക്കുന്ന ചടങ്ങളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം 2019 പുരസ്‌കാരം പ്രഖ്യാപനം സക്കറിയ, ജൂറി ചെയര്‍മാന്‍

സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം 2019പുരസ്‌കാരം പ്രഖ്യാപനംസക്കറിയ, ജൂറി ചെയര്‍മാന്‍

Sanil Philip Foundation द्वारा इस दिन पोस्ट की गई बुधवार, 26 जून 2019

DONT MISS
Top