കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ആംബുലന്‍സിലെത്തി, ഡ്രൈവര്‍ നാട്ടുകാരോട് അപകടസ്ഥലം അന്വേഷിച്ചു; ഒടുവില്‍ കുടുങ്ങി

പ്രതീകാത്മക ചിത്രം

കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കളും ആംബുലന്‍സും എത്തിയതു നാടറിഞ്ഞതോടെ പ്രതി അകത്തായി. രാമനാട്ടുകരയ്ക്കടുത്ത് പാറമ്മല്‍ അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് സുജിത്ത് (22) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികള്‍ കടന്നുകളഞ്ഞപ്പോള്‍ സംഭവം കളറായി. തേഞ്ഞിപ്പലം കോമരപ്പടിയിലെ പറമ്പിലെ കിണറ്റില്‍ കഴിഞ്ഞദിവസം രാത്രി 7.30ന് ആണ് സുജിത്ത് വീണത്. പമ്പ് സെറ്റ് മോഷ്ടിക്കാനായി കിണറ്റില്‍ ഇറങ്ങി പൈപ്പ് മുറിച്ച് തിരികെ കയറവേ വീഴുകയായിരുന്നു സംഭവം. പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇതിനിടെ സുഹൃത്തുക്കളെ വിളിച്ചു.

also read: പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം ഇനി പഴവര്‍ഗങ്ങളും നല്‍കും; പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സമഗ്ര പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചു

സംഭവത്തിന്റെ ഗൗരവം മനസ്സിലായ മൂന്ന് സുഹൃത്തുക്കള്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയാണ് എത്തിയത്. ആംബുലന്‍സ് ഡ്രൈവര്‍ നാട്ടുകാരോട് അപകട സ്ഥലം അന്വേഷിച്ചതോടെ എല്ലാവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അവശനിലയിലായിരുന്ന സുജിത്തിനെ കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴാണ് സംഗതി മോഷണ ശ്രമമാണെന്നു നാട്ടുകാര്‍ക്ക് മനസ്സിലായത്. സുഹൃത്തിനൊപ്പം മദ്യപിക്കുമ്പോള്‍ വാക്കേറ്റമുണ്ടായെന്നും സുഹൃത്ത് തന്നെ തള്ളി കിണറ്റിലിട്ടെന്നുമായിരുന്നു പ്രതി ആദ്യം വാദിച്ചത്. എന്നാല്‍ ഇതു പൊളിഞ്ഞതോടെ കൂട്ടുപ്രതി ഷാജിയെക്കൂടി പിടിക്കണമെന്നായി ആവശ്യം. 20,000 രൂപ വില മതിക്കുന്ന മോട്ടര്‍ മോഷ്ടിക്കാനായിരുന്നു ഇരുവരുടെയും നീക്കമെന്ന് പൊലീസ് പറഞ്ഞു.

also read: ആ ഫോട്ടോയെ ഞാന്‍ വെറുക്കുന്നു’; ലോകത്തിന്റെ കണ്ണുനനയിച്ച ചിത്രത്തെക്കുറിച്ച് ട്രംപ്

സുജിത്തിനെ തേഞ്ഞിപ്പലം അഡീഷനല്‍ എസ്‌ഐ എംസുബ്രഹ്മണ്യന്‍ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചേലേമ്പ്ര സ്വദേശി ഷാജിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

DONT MISS
Top