‘പത്മശ്രീ പട്ടിണി മാറ്റില്ലല്ലോ’; ജീവിക്കുന്നത് ഉറുമ്പിന്റെ മുട്ട കഴിച്ച്; കര്‍ഷകന്‍ പറയുന്നു

പത്മശ്രീ പട്ടിണി മാറ്റില്ലല്ലോ.. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കര്‍ഷകന്‍റെ ജീവിത അവസ്ഥയാണിത്. ജോലി പോലും ഇല്ലാതെ ഉറമ്പിന്റെ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടിവന്ന തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് കര്‍ഷകനായ ദൈതിരി നായിക്ക്. ഒഡീഷയിലെ കര്‍ഷകനായ ദൈതിരി മലതുരന്ന് ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ച മനുഷ്യനാണ്. മൂന്ന് വര്‍ഷത്തെ പരിശ്രമത്തിലൂടെയായിരുന്നു അദ്ദേഹം ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ചത്. ഗ്രാമത്തിന് നല്‍കിയ മഹത്തായ ഈ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.

also read: ബാലഭാസ്‌കറിന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട്‌ ക്രൈംബ്രാഞ്ച്‌ ഇന്ന്‌ സമര്‍പ്പിക്കും

ഗൊനസിക മലയില്‍ നിന്നും ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാം എന്നുള്ള പദ്ധതി ഗ്രാമവാസികളോട് പറഞ്ഞിരുന്നവെങ്കിലും അന്ന് ആരും അദ്ദേഹത്തെ പിന്തുണച്ചിരുന്നില്ല. എന്നാല്‍ സ്വന്തം ഇച്ഛാ ശക്തികൊണ്ട് ദൈതിരിക്ക് തന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാന്‍ സാധിച്ചു. ഇതോടെ അംഗീകാരങ്ങളും ദൈതിരിയെ തേടിയെത്തി.

also read: കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ആംബുലന്‍സിലെത്തി, ഡ്രൈവര്‍ നാട്ടുകാരോട് അപകടസ്ഥലം അന്വേഷിച്ചു; ഒടുവില്‍ കുടുങ്ങി

പത്മശ്രീ ലഭിച്ചതോടെയാണ് ദൈതിരിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. പുരസ്‌കാരം ലഭിച്ചതോടെ ദൈതിരിയെ ആരും ജോലിക്ക് വിളിക്കാതെയായി. ഇത്രയും വലിയ അവാര്‍ഡ് ലഭിച്ചയാളെ എങ്ങനെ കൂലിപ്പണിക്ക് വിളിക്കും എന്ന് കരുതിയാണ് ഗ്രാവസികള്‍ ദൈതിരി ജോലിക്ക് വിളിക്കാത്തത്. ജോലി ഇല്ലാതായതോടെ താന്‍ പട്ടിണിയായതായും ഉറുമ്പിന്റെ മുട്ട കഴിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്നും ദൈതിരി പറയുന്നു.  പലഹാരങ്ങള്‍ ഉണ്ടാക്കികൊടുത്ത് ലഭിക്കുന്നതാണ് കുടുംബത്തിന് ഉള്ള വരുമാനം. താന്‍ അവാര്‍ഡ് തിരിച്ച് കൊടുക്കാന്‍ ഒരുങ്ങുകയാണ്. തനിക്ക് ജോലി ചെയ്ത് ജീവിക്കണം എന്നും അദ്ദേഹം പറയുന്നു.

also read: ‘ആ ഫോട്ടോയെ ഞാന്‍ വെറുക്കുന്നു’; ലോകത്തിന്റെ കണ്ണുനനയിച്ച ചിത്രത്തെക്കുറിച്ച് ട്രംപ്

അവാര്‍ഡ് ലഭിച്ചപ്പോള്‍ കുറച്ച് നേതാക്കള്‍ വരികയും വീട് വെച്ച് തരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. തനിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് കരുതിയിരുന്നു. ഞങ്ങള്‍ക്ക് ഇവിടെ റോഡ് ഇല്ല. അങ്കനവാടിയോ ആശുപത്രിയോ ഇല്ല. ഒരു അസുഖം വന്നാല്‍ കിലോമീറ്റര്‍ ദൂരം നടന്നുവേണം ആശുപത്രിയില്‍ എത്താന്‍ എന്നും ദൈതിരി പറയുന്നു.

also read: കുട്ടികളുടെ ഐസിയുവില്‍ നഴ്‌സുമാരുടെ ടിക്‌ ടോക്ക്; നടപടിയെടുത്ത് ആരോഗ്യവകുപ്പ് (വീഡിയോ)

DONT MISS
Top