‘ആ ഫോട്ടോയെ ഞാന്‍ വെറുക്കുന്നു’; ലോകത്തിന്റെ കണ്ണുനനയിച്ച ചിത്രത്തെക്കുറിച്ച് ട്രംപ്

യുഎസിലേക്കുള്ള കുടിയേറ്റത്തിനിടെ മരണപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം ലോകത്തിന്റെ കണ്ണുനനയിക്കുന്നതായിരുന്നു. ചിത്രം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചതോടെ ഇതില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആ ചിത്രത്തെ ഞാന്‍ വെറുക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. അയാള്‍ ഒരു നല്ല അച്ഛനായിക്കാം എന്നും ട്രംപ് പറഞ്ഞു.

also read: അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ രണ്ടുവയസുകാരി മകള്‍; യുഎസ് കുടിയേറ്റത്തിനിടെയുണ്ടായ മരണങ്ങള്‍ ലോകത്തിന്റെ കണ്ണുനനയ്ക്കുമ്പോള്‍

യുഎസിലെക്കുള്ള കുടിയേറ്റത്തിനിടെ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്താണ് അച്ഛനും മകളും മരിച്ചു വീണത്. ഏപ്രില്‍ മൂന്നിന് എല്‍സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് ഈ കുടുംബം.

ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് റാമിസ് എന്ന 25 വയസുകാരനും രണ്ട് വയസുകാരിയായ വലേരിയയും റാമിസിന്റെ ഭാര്യ ടാനിയയും പിന്നെ റാമിസിന്റെ അമ്മയുമാണ് യാത്ര പുറപ്പെട്ടത്. റിയോ ഗ്രാന്‍ഡ് നദി നീന്തിക്കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവരെ ഒഴുക്ക് കൊണ്ടുപോയതും അച്ഛനും മകളും മരിച്ചതും. റാമിസിന്റെ ടീഷര്‍ട്ടിനുള്ളിലായിരുന്നു വലേരിയയും കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും രക്ഷപെട്ടതായാണ് പുറത്തുവന്ന വിവരം.

also read: കുട്ടികളുടെ ഐസിയുവില്‍ നഴ്‌സുമാരുടെ ടിക്‌ ടോക്ക്; നടപടിയെടുത്ത് ആരോഗ്യവകുപ്പ് (വീഡിയോ)

DONT MISS
Top