കുട്ടികളുടെ ഐസിയുവില്‍ നഴ്‌സുമാരുടെ ടിക്‌ ടോക്ക്; നടപടിയെടുത്ത് ആരോഗ്യവകുപ്പ് (വീഡിയോ)

ഭുവനേശ്വര്‍: കുട്ടികളുടെ ഐസിയുവില്‍ നിന്നും ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. ഒഡീഷയിലെ മല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാര്‍ കുട്ടികളുടെ ഐസിയുവില്‍ നിന്നും ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

also read: ഷെറിന്‍ മാത്യൂസ് കൊലപാതകം; വളര്‍ത്തച്ഛന് ജീവപര്യന്തം തടവ്

യൂണിഫോമില്‍ മേക്ക്അപ്പ് ഇട്ട് നഴ്‌സുമാര്‍ ഡാന്‍സ് ചെയ്യുകയും മറ്റും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരു നഴ്‌സ് കുട്ടിയെ എടുക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിച്ചതോടെ നഴ്‌സുമാര്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടാവുകയും ആശുപത്രി അധികൃതര്‍ നോട്ടീസ് നല്‍കുകയുമായിരുന്നു.

ആശുപത്രിയില്‍ ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത് ആദ്യമായാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ നഴ്‌സുമാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

also read: അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ രണ്ടുവയസുകാരി മകള്‍; യുഎസ് കുടിയേറ്റത്തിനിടെയുണ്ടായ മരണങ്ങള്‍ ലോകത്തിന്റെ കണ്ണുനനയ്ക്കുമ്പോള്‍

DONT MISS
Top